മാനസികാഘാതം നേരിടാന്‍ കൗണ്‍സിലിങ്: 12000 വ്യക്തിഗത സെക്ഷനുകള്‍
ഉരുള്‍പൊട്ടലില്‍ ദുരന്തത്തിന്റെ ഭീകരതയില്‍ മനസ്സ് മരവിച്ചവര്‍ക്ക് സാമൂഹിക-മാനസിക പിന്തുണ ഉറപ്പാക്കാന്‍ ജില്ലാ മാനസിക ആരോഗ്യപദ്ധതിയുടെ നേതൃത്വത്തില്‍ സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സഹകരണത്തോടെ ഇതുവരെ 12055-ലധികം വ്യക്തിഗത കൗണ്‍സലിങ് സംഘടിപ്പിച്ചു. വീടുകളില്‍ നേരിട്ടെത്തി സാമൂഹിക മാനസിക പിന്തുണ ഉറപ്പിക്കുകയും അതില്‍ 5715 കൗണ്‍സിലിങ് സെഷന്‍സ് നല്‍കുകയും, ഇപ്പോഴും അത് തുടര്‍ന്നു വരികയും ചെയ്യുന്നു. കൂടാതെ ഇപ്പോഴും സൈക്യാട്രിസ്റ്റ് അടങ്ങിയ മൊബൈല്‍ സൈക്യാട്രി യൂണിറ്റ് വീടുകളിലെത്തി ചികിത്സ ഉറപ്പാക്കുന്നുണ്ട്. 903 തവണ സൈക്യാട്രിക്ക് ചികിത്സ നല്‍കുകയും ചെയ്തുമാനസിക സംഘര്‍ഷം, മറ്റ് പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ടെലികൗണസിലിങ്ങിന്റെ ഭാഗമായി 267 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. ടെലിമനസ് ടോള്‍ ഫ്രീനമ്പറായ 14416 നമ്പറില്‍ നിലവില്‍ ടെലി കണ്‍സള്‍ടേഷന്‍ സൗകര്യം ലഭ്യമാണ്. കൂടാതെ ഫയര്‍ഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സ് ആയ ആളുകള്‍ക്കും കൗണ്‍സിലിംഗ് സെഷന്‍സ് നല്‍കിയിട്ടുണ്ട്.
- Log in to post comments