*എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കല്‍*: *തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും*
ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പുല്‍പ്പാറ ഡിവിഷനിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന മുറയ്ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്ന് തോട്ടം മാനേജ്‌മെന്റ് അറിയിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.എം സുനിലിന്റെ അധ്യക്ഷതയില്‍ജില്ലാ ലേബര്‍ ഓഫീസില്‍ചേര്‍ന്ന യോഗത്തില്‍ തൊഴിലാളികള്‍ക്ക് ലീവ് സറണ്ടര്‍, ബോണസ്, വേതന കുടിശ്ശിക, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് അറിയിച്ചു. 2015 ഫെബ്രുവരി മുതലുള്ള പിഎഫ് കുടിശ്ശിക പലിശ സഹിതം അടച്ചു തീര്‍ക്കാന്‍ യോഗത്തില്‍ ധാരണയായി. കോഴിക്കോട് റീജയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.വി വിപിന്‍ലാല്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ജി. ജയേഷ്, കല്‍പ്പറ്റ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രിയ, മാനേജ്‌മെന്റ് പ്രതിനിധികള്‍, സെക്ഷന്‍ ഓഫീസര്‍ ജി.സതീഷ്‌കുമാര്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധീകരിച്ച്ഗഗാറിന്‍, പി. പി. ആലി, എന്‍.ഒ ദേവസി, എന്‍. വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments