അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്
ചെങ്ങന്നൂര്‍ ബ്ലോക്കില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സിവില്‍, അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിങ് ബിരുദധാരികളിക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ തൊഴില്‍ പരിചയവും ഉള്ളവരെയും രണ്ടുവര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ യോഗ്യതയും പത്തുവര്‍ഷം തൊഴില്‍ പരിചയവും ഉള്ളവരെയും പരിഗണിക്കും. തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്വയംഭരണ,സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ, സര്‍ക്കാര്‍ മിഷന്‍, സര്‍ക്കാര്‍ ഏജന്‍സി എന്നിവയിലെ പ്രവൃത്തി പരിചയം ആണ് പരിഗണിക്കുക. അപേക്ഷയും രേഖകളും നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ഏപ്രില്‍ മൂന്നിന് വൈകിട്ട് അഞ്ചിനു മുമ്പായി ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം.
(പിആർ/എഎൽപി/939)
- Log in to post comments