Skip to main content

അധിവർഷാനുകൂല്യ വിതരണം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും  2022- 23, 2023-24 സാമ്പത്തിക വർഷങ്ങളിൽ അധിവർഷാനുകൂല്യയിനത്തിൽ ആദ്യ ഗഡു കൈപ്പറ്റിയ കർഷക തൊഴിലാളികൾക്ക്  ഏപ്രിൽ രണ്ടാം വാരം ബോർഡിൽ നിന്നും രണ്ടാം ഗഡു വിതരണം ചെയ്യും. അധിവർഷാനുകൂല്യത്തിന്റെ ആദ്യ ഗഡു കൈപ്പറ്റിയ തൊഴിലാളികൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ നോമിനികൾ  മരണസർട്ടിഫിക്കറ്റ്ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്നോമിനിയുടെ ആധാർ കാർഡ്ബാങ്ക് പാസ്സ് ബുക്ക് തുടങ്ങിയ രേഖകൾ  ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ എത്രയും പെട്ടെന്ന് ഹാജരാക്കണം.

പി.എൻ.എക്സ് 1325/2025

date