Skip to main content

വനിത സബ് ഇൻസ്പെക്ടർ ഡെപ്യൂട്ടേഷൻ

       കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള വനിതാ സബ് ഇൻസ്പെക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ (45,600-95,600/-) ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന വനിതാ സബ് ഇൻസ്പെക്ടർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലെ അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ഏപ്രിൽ 15 നകം നൽകണം.

പി.എൻ.എക്സ് 1326/2025

date