Post Category
എം ബി എ (ദുരന്തനിവാരണം) അപേക്ഷ ക്ഷണിച്ചു
റവന്യു വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് 2025 – 2027 അധ്യയന വർഷത്തേക്കുള്ള എം ബി എ (ദുരന്തനിവാരണം) കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾക്ക് ഏപ്രിൽ 22 വരെ ildm.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കാം. കേരള യൂണിവേഴ്സിറ്റി അഫിലിയേഷനോടുകൂടി നടത്തിവരുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത എം ബി എ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) കോഴ്സാണിത്. അപേക്ഷകർക്ക് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് എൻട്രൻസ് പരീക്ഷയിൽ സാധുവായ മാർക്കും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് : എക്സിക്യൂട്ടീവ് ഡയറക്ടർ, ഐ എൽ ഡി എം 8547610005, ildm.revenue@gmail.com.
പി.എൻ.എക്സ് 1327/2025
date
- Log in to post comments