Skip to main content

ക്ലോത്ത്ബാനര്‍, ടി ഷര്‍ട്ട്, കോട്ടണ്‍ ക്യാപ്പ് ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനവും പ്രദര്‍ശന വിപണനമേളയും ഏപ്രില്‍ 21 മുതല്‍ 27 വരെ കാസറഗോഡ് ജില്ലയില്‍ വച്ച് നടക്കും. മേളയുടെ പ്രചാരണത്തിനായ് ക്ലോത്ത് ബാനര്‍, ടി ഷര്‍ട്ട് (പ്രിന്റിംഗ് ചാര്‍ജ് ഉള്‍പ്പെടെ),കോട്ടണ്‍ ക്യാപ്പ് (പ്രിന്റിംഗ് ചാര്‍ജ് ഉള്‍പ്പെടെ) കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന് പുറത്ത് ക്ലോത്ത് ബാനര്‍, ടി ഷര്‍ട്ട്, കോട്ടണ്‍ ക്യാപ്പ് ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം. ഏപ്രില്‍ ഏഴിന് വൈകുന്നേരം മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും.
അന്നേ ദിവസം വൈകുന്നേരം നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 04994 255 145.

date