Post Category
വാടാനപ്പള്ളിയില്‍ ജോബ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വിജ്ഞാന കേരളം ജോബ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രന്യ ബിനീഷ് അധ്യക്ഷത വഹിച്ചു. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായകരമാകുന്ന കൗണ്‍സിലിംഗ് സേവനം സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, കേരള നോളജ് ഇക്കോണമി മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീകല ദേവാനന്ദ്, എം.എസ്. സുജിത്ത്, കില റിസോഴ്സ് പേഴ്സണ്‍ പ്രൊഫ. എം.വി. മധു തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments