Post Category
മഞ്ചേരി മണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട്' എന്ന ആപ്തവാക്യം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി മഞ്ചേരി ടൗൺ ഹാളിൽ വെച്ച് രണ്ടാം പട്ടയ അസംബ്ലി സംഘടിപ്പിച്ചു. നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി താമസിക്കുന്ന ജനങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കാത്തതിന്റെ പ്രയാസവും അതു സംബന്ധിച്ച് പരിഹാരങ്ങളും യോഗം ചർച്ച ചെയ്തു. പരിപാടി അഡ്വ. യുഎ ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വി.എം സുബൈദ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ അൻവർ സാദത്ത്, കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല ചാലിയത്തൊടി, എടപ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് കെ കബീർ മാസ്റ്റർ, പ്രേമ രാജീവ്, എൽസി ടീച്ചർ, കെ.എസ് അഷ്റഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
date
- Log in to post comments