ചേലക്കര സബ് രജിസ്ട്രാര്‍ ഓഫീസ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു
ചേലക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ പൗരാവകാശ രേഖപ്രകാരമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ജനകീയ സമിതിയുടെ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. മോണിറ്ററിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ചേലക്കര പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ യു.ആര്. പ്രദീപ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ പൊതുജനത്തിന് സമയബന്ധിതമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച യോഗം ചേരും.
യു.ആര്. പ്രദീപ് എം.എല്‍.എയാണ് കമ്മിറ്റിയുടെ ചെയര്മാന്. ചേലക്കര സബ് രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് കമ്മിറ്റിയുടെ കണ്‍വീനറായിരിക്കും. കമ്മിറ്റി മെമ്പര്‍മാരായി ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ, മുള്ളൂര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആര് മായ, നിയമസഭയില്‍ അംഗത്വമുളള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments