Post Category
ടെക്‌നോളജി ക്ലിനിക്ക്
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27ന് രാവിലെ 9.30 ന് ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളില്‍ ഏകദിന ടെക്‌നോളജി ക്ലിനിക്ക് ജില്ലാകലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്യും. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ സംരംഭകരുടെ പ്രവര്‍ത്തനരീതികള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കിഴങ്ങ് വിളകള്‍, ചക്ക, മറ്റ് കാര്‍ഷിക വിളകള്‍ എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടാണ് ക്ലിനിക്ക്. ഉദ്യം രജിസ്‌ട്രേഷനുള്ള ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ട സംരംഭകര്‍ക്ക് പങ്കെടുക്കാം. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് ശിവകുമാര്‍ അധ്യക്ഷനാകും.
date
- Log in to post comments