Post Category
തണ്ണീര്‍ത്തടവിവരങ്ങള്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ച് വിദ്യാര്‍ഥികള്‍
ശിശുക്ഷേമസമിതിയുടെ തണ്ണീര്‍ത്തടസംരക്ഷണ ക്യാമ്പയിനില്‍ പങ്കാളികളായി പട്ടത്താനം സര്‍ക്കാര്‍ എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ശിശുക്ഷേമ സമിതിയുടെ ജലസംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ തണ്ണീര്‍ത്തടങ്ങള്‍ സന്ദര്‍ശിച്ചു. നിലവിലെ സ്ഥിതിവിവരങ്ങള്‍ തയാറാക്കി ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി. ഷൈന്‍ ദേവ്, അധ്യാപകരായ നെജു, ആതിര, ലൗജ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments