Post Category
ഉപഹാരം കൈമാറി
സ്റ്റുഡന്റ്‌സ് സേവിങ്സ് സ്‌കീമില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കടയ്ക്കല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളിനും ചിതറ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിനും ദേശീയ സമ്പാദ്യപദ്ധതി വകുപ്പിന്റെ ഉപഹാരം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. ഹരി കൈമാറി. ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍, സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍, സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments