Post Category
റാങ്ക് ജേതാക്കളെ അനുമോദിച്ചു
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസിലെ 'ഭരതം' കലാമേള മാവേലിക്കര എംഎല്‍എ അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെയും വിവിധ കലാ, കായിക മത്സരങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ജേതാക്കളായവരെയും അനുമോദിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ കോളേജില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കായി പി റ്റി എ ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണ മെഡല്‍, വെള്ളിമെഡല്‍ എന്നിവ ചടങ്ങില്‍ സമ്മാനിച്ചു. അതോടൊപ്പം എന്‍ഡോവ്‌മെന്റ് പ്രൈസുകളും സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഐഷ വി അധ്യക്ഷത വഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സായന്ത്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം തലവന്‍ ജെ ലതനായര്‍, പി റ്റി എ പ്രസിഡന്റ് പി ആര്‍ അരുണ്‍ കുമാര്‍, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.
(പിആർ/എഎൽപി/958)
date
- Log in to post comments