മാലിന്യമുക്ത നവകേരളത്തിലേക്കുള്ള ചുവടുവയ്പ്പ്: ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് മന്ത്രി എം ബി രാജേഷ് ഇന്ന് (28) നാടിന് സമർപ്പിക്കും
ശുചിമുറി മാലിന്യങ്ങളുടെ അശാസ്ത്രീയമായ കൈകാര്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ ചേർത്തലയിൽ നിർമ്മാണം പൂർത്തീകരിച്ച ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇന്ന്(മാർച്ച് 28ന്) ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചുമണിക്ക് ആനതറവെളിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും.
സംസ്‌ഥാന സർക്കാരിന്റെ പ്രളയ പുനരധിവാസ പദ്ധതിയായ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 7.7 കോടി രൂപ മുതൽ മുടക്കിയാണ് പദ്ധതി പൂർത്തീകരിച്ചത്. പ്രതിദിനം 2.5 ലക്ഷം ലിറ്റർ കക്കൂസ് മാലിന്യം (250 കെ.എൽ.ഡി.) സംസ്കരിക്കാനുള്ള സംവിധാനം പ്ലാൻ്റിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ്, ചേർത്തല നഗരസഭ അധ്യക്ഷ ഷേർളി ഭാർഗ്ഗവൻ, ഇമ്പാക്ട് കേരള ഡയറക്ടർ എസ് സുബ്രഹ്മണ്യൻ, മുഖ്യമന്ത്രിയുടെ ശാസ്ത്ര, സാങ്കേതിക ഉപദേഷ്ടാവ് ഡോ. എം സി ദത്തൻ, മുൻ ജില്ലാ കളക്ടർ എ അലക്സാണ്ടർ, എൽഐഡി ആൻഡ് ഇഡബ്ല്യൂ ചീഫ് എഞ്ചിനീയർ കെ ജി സന്ദീപ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ എസ് ശ്രീകുമാർ ,മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
(പിആർ/എഎൽപി/960)
- Log in to post comments