'ജീവിതമാണ് ലഹരി സ്പോർട്സാണ് ലഹരി' ജില്ല പഞ്ചായത്ത് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഇന്ന് (28) മന്ത്രി എം ബി രാജേഷ് നിർവഹിക്കും
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ 'ജീവിതമാണ് ലഹരി സ്പോർട്സാണ് ലഹരി'യുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഇന്ന്(മാർച്ച് 28ന് ) നിർവഹിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ലിയോ തേർട്ടീന്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. പി പി ചിത്തരഞ്ജൻ എംഎൽഎ ലഹരി വിരുദ്ധ സന്ദേശവും എച്ച് സലാം എംഎൽഎ ലോഗോ പ്രകാശനം നിർവഹിക്കും. ജില്ലാ കളക്ടർ അലക്സ് വർഗീസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി സ്വാഗതവും സെക്രട്ടറി കെ ആർ ദേവദാസ് നന്ദിയും പറയും. ജില്ലാ പോലീസ് മേധാവി എം പി മോഹന ചന്ദ്രൻ, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ലിയോ തേർട്ടീന്ത് എച്ച്എസ്എസ് കോർപ്പറേറ്റ് മാനേജ്മെന്റ് മാനേജർ ഫാ. ഫ്രാൻസിസ് കൊടിയനാട് എന്നിവർ മുഖ്യതിഥികളാകും. ലഹരിമുക്ത കാമ്പയിൻ ആൻഡ് ജെപിസി എം ജിഎൻആർഇജിഎസ് ജില്ലാ കോർഡിനേറ്റർ വി പ്രദീപ്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും, ഏജൻസികളെയും, സംഘടനകളെയും, സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് ലഹരിക്കെതിരെയുള്ള കാമ്പയിൻ പ്രവർത്തനം ജില്ലയിൽ ആരംഭിക്കുകയാണ്. കായികരംഗം, യുവജന കൂട്ടായ്മകൾ ബാലോത്സവങ്ങൾ, യുവതക്കൊപ്പം, പേരന്റിംഗ്, കൗൺസിലിംഗ്, ബഹുജന ബോധവൽക്കരണ പരിപാടികൾ തുടങ്ങി സമസ്ത മേഖലകളെയും ഉൾപ്പെടുത്തിയിട്ടുള്ള ഹസ്വകാല ദീർഘകാല പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് കാമ്പയിൽ സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, സ്ഥിരംസമിതി അധ്യക്ഷരായ എം വി പ്രിയ, അഡ്വ. ടി എസ് താഹ, ബിനു ഐസക് രാജു, വത്സല മോഹനൻ,ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് രുഗ്മിണി രാജു, സെക്രട്ടറി കെ ഡി മഹീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി പി സംഗീത, സെക്രട്ടറി എൻ സജീവൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ്, ജില്ല പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
(പിആർ/എഎൽപി/962)
- Log in to post comments