Skip to main content

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികം: സംഘാടക സമിതി യോഗം 29ന് കണ്ണൂരിൽ

കണ്ണൂരിൽ മെയ് എട്ട് മുതൽ 14 വരെ നടക്കുന്ന രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം മാർച്ച് 29 ശനിയാഴ്ച ഉച്ച രണ്ട് മണിക്ക് കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് ഒമ്പതിന് രാവിലെ 10.30 മുതൽ കണ്ണൂർ താണ സാധു കല്യാണ മണ്ഡപത്തിൽ നടക്കും. സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ സംബന്ധിക്കും. സർക്കാറിന്റെ ഒമ്പത് വർഷത്തെ വികസന-ക്ഷേമപ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേള മെയ് എട്ട് മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. തീം പവലിയനുകൾ, വിവിധ കലാ കായിക, സാംസ്‌കാരിക പരിപാടികൾ, കാർഷിക പ്രദർശനം, പുസ്തക മേള, ഫുഡ് കോർട്ട്, കരിയർ എൻഹാൻസിംഗ് പ്രോഗ്രാമുകൾ തുടങ്ങിയവ ഉണ്ടാവും. സംഘാടക സമിതി രൂപീകരണ യോഗം രജിസ്‌ട്രേഷൻ, പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ബോർഡ്, കോർപറേഷൻ ചെയർമാന്മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ കലക്ടർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.

date