റേഷന്‍കട ലൈസന്‍സി നിയമനത്തിന് അപേക്ഷിക്കാം
പാലക്കാട് ജില്ലയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ മേരിഗിരി (എഫ് പി എസ് നം. 158, പട്ടികജാതി സംവരണം), കോട്ടായി ഗ്രാമപഞ്ചായത്തിലെ പെരുങ്കുളങ്ങര (എഫ് പി എസ് നം. 56, ഭിന്നശേഷി സംവരണം), പാലക്കാട് നഗരസഭയിലെ ശേഖരീപുരം (എഫ് പി എസ് നം. 105, പട്ടികജാതി സംവരണം), പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ പഴയ പഞ്ചായത്ത് (എഫ് പി എസ് നം. 129, ഭിന്നശേഷി സംവരണം), മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മന്തക്കാട് (എഫ് പി എസ് നം. 154, പട്ടികവര്‍ഗം), ഷൊര്‍ണൂര്‍ നഗരസഭയിലെ കുളപ്പുള്ളി (എഫ് പി എസ് നം. 99, ഭിന്നശേഷി സംവരണം), ഒറ്റപ്പാലം നഗരസഭയിലെ വരോട് ( എഫ് പി എസ് നം. 90, ഭിന്നശേഷി സംവരണം) എന്നീ റേഷന്‍കടകളിലേക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. 62 വയസ്സ് കവിയരുത്. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. തുടര്‍ച്ചയായ മൂന്ന് വര്‍ഷക്കാലം റേഷന്‍ കട സ്ഥിതിചെയ്യുന്ന തദ്ദേശ സ്ഥാപനത്തിലെ സ്ഥിര താമസക്കാരനായിരിക്കണം. അപേക്ഷാഫോറം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫീസിലും അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 26 ന് വൈകീട്ട് മൂന്നു മണിക്കകം ജില്ലാ സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേ ദിവസം വൈകീട്ട് 3.30 ന് അപേക്ഷകള്‍ തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും ഫോണ്‍: 0491 2505541 (ജില്ലാ സപ്ലൈ ഓഫീസ്), 04922 222325 (ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്), 0466 2244397 (ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസ്), 0491 2536872 (പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസ്).
- Log in to post comments