Skip to main content

തലശ്ശേരി കടല്‍പ്പാലത്ത്  മിഴി തുറന്ന് നിരീക്ഷണ ക്യാമറകള്‍

തലശ്ശേരി കടല്‍പ്പാലം കേന്ദ്രീകരിച്ച് വര്‍ധിച്ചുവരുന്ന മാലിന്യ നിക്ഷേപം തടയുന്നതിനായി മത്സ്യ വ്യാപാര തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ച നിരീക്ഷണ ക്യാമറയുടെ സ്വിച്ച് ഓണ്‍ കര്‍മം നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍ ഷംസീര്‍ നിര്‍വഹിച്ചു. പോലീസ് എയ്ഡ് പോസ്റ്റ് മുതല്‍ മത്സ്യമാര്‍ക്കറ്റ് ഭാഗത്ത് വരെയാണ് ക്യാമറകള്‍. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിങ് ക്യാമറയും നാല് ബുള്ളറ്റ് ക്യാമറകളുമാണ് ഇവിടെയുള്ളത്. ഇതുവഴി മാലിന്യം തള്ളുന്ന വണ്ടികളുടെ നമ്പര്‍ പ്ലേറ്റ് ട്രാക്ക് ചെയ്യാനും അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനും കഴിയും. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. എം ജമുനാ റാണി, തലശ്ശേരി നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സാഹിറ, വാര്‍ഡ് മെമ്പര്‍ ഫൈസല്‍ പുനത്തില്‍, തലശ്ശേരി നഗരസഭാ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, എ എസ് പി പി.ബി കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date