Post Category
നിധി ആപ്കേ നികട് 2.0 സുവിധ സമാഗം നടന്നു
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് പാലക്കാടും സംയുക്തമായി നടത്തുന്ന നിധി ആപ്കേ നികട് 2.0 സുവിധ സമാഗം ജൈനിമേട് ഇ. എസ്. ഐ ആശുപത്രിയില്‍ നടന്നു.
പാലക്കാട് ഇ എസ് ഐ ഹോസ്പിറ്റല്‍ ആര് എം ഡോ. എസ്. എം. ദിലീപ് സമാഗം ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍മാരായ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ഇ പി എഫ് ഒ അംബിക ദേവദാസ്, കഞ്ചിക്കോട് ഇ എസ് ഐ ബ്രാഞ്ച് മാനേജര്‍ ഐ. മുഹമ്മദലി, പാലക്കാട് ഇ പി എഫ് ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ബി. ബിബിന്‍, 44 തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷനേഴ്സ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments