കേരള ഹോംഗാർഡ്‌സ് നിയമനം
ജില്ലയിലെ പോലീസ്/ഫയർ ആന്റ് റസ്‌ക്യൂ വകുപ്പുകളിൽ ഹോം ഗാർഡ്‌സ് വിഭാഗത്തിൽ പുരുഷ - വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, ആസാം റൈഫിൾസ് എന്നിവയിൽ നിന്നോ പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നോ വിരമിച്ച സേനാംഗങ്ങൾക്ക് അപേക്ഷിക്കാം. എസ്എസ്എൽസി/തത്തുല്യമാണ് യോഗ്യത. പ്രായപരിധി 35 മുതൽ 38 വരെ. ദിവസ വേതനം 780 രൂപ. അപേക്ഷകൾ ഏപ്രിൽ 26 വരെ സ്വീകരിക്കും. അപേക്ഷാ ഫോമിന്റെ മാതൃക ഫയർ ആന്റ് റസ്‌ക്യൂ സർവീസസ്, കണ്ണൂർ ജില്ലാ ഫയർ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷയുടെ രണ്ട് പകർപ്പിനോടൊപ്പം മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, മുൻകാല യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകർപ്പുകൾ, എസ്എസ്എൽസി/തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകർപ്പ്, അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഈ രേഖകളുടെ ഒറിജിനലുകൾ കായിക ക്ഷമതാ പരിശോധന വേളയിൽ ഹാജരാക്കണം. യോഗ്യരായ ഉദ്യോഗാർഥികളെ കായിക ക്ഷമതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതാണ്. പ്രായം കുറഞ്ഞ ഉദ്യോഗാർഥികൾക്ക് നിയമനത്തിൽ മുൻതൂക്കം ലഭിക്കും. കായിക ക്ഷമതാ പരിശോധന തീയതി പീന്നീട് അറിയിക്കും. ഫോൺ : 0497 - 2701092
- Log in to post comments