Skip to main content

സൈബര്‍ ലോകത്തെ  സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അറിയാം

 

 

എന്താണ് ഇൻവെസ്റ്റ്മെൻ്റ് / ട്രേഡിംഗ് തട്ടിപ്പ് ?

വിദേശ എക്സ്ചേഞ്ച് ഉൾപ്പെടെ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതിയാണ്

ഇൻവെസ്റ്റ്മെൻ്റ് / ട്രേഡിംഗ് തട്ടിപ്പ്.തട്ടിപ്പുകാർ

വാട്സ്ആപ്പ്, ടെലഗ്രാം, വ്യാജ വെബ്സൈറ്റുകൾ, എന്നിവയിൽ സൗജന്യ ഷെയർ ട്രേഡിങ് ടിപ്സ്  നൽകി അംഗമാക്കാൻ ശ്രമിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ പ്രമുഖരുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് വിശ്വാസം നേടിയെടുക്കും. വ്യാജ വാലറ്റിൽ നിക്ഷേപ തുക, പെരിപ്പിച്ച ലാഭം എന്നിവ കാണിക്കും.

 

ട്രേഡിംഗ് തട്ടിപ്പിൽ വീഴാതിരിക്കാൻ

അമിത ലാഭ വാഗ്ദാനത്തിൽ ചെന്ന് ചാടാതിരിക്കുക,സെബി അംഗീകൃത ആപ്പുകൾ (സെറോദ, അപ്സ്റ്റോക്സ്, എയ്ഞ്ചൽ വൺ , ഐസിഐസിഐ ഡയറക്ട് തുടങ്ങിയവ) വഴി നിക്ഷേപിക്കുക,നിയമ വിധേയ  ബ്രോക്കറേജ് സ്ഥാപനങ്ങൾ, സുരക്ഷിതമായ സെൻട്രൽ ഡിപ്പോസിറ്ററി സർവീസിൽ (സിഡിഎസ്എൽ)നിന്നുള്ള മെസ്സേജ് എന്നിവ ഉറപ്പാക്കുക.

കടപ്പാട് :  അനില്‍കുമാര്‍ പി
           അണ്ടര്‍ സെക്രട്ടറി (എച്ച്.ജി), ധനകാര്യവകുപ്പ്, ഗവ. സെക്രട്ടേറിയേറ്റ്
(ഫിനാന്‍സ് ഓഫീസര്‍, ജില്ലാ പഞ്ചായത്ത്)

date