Skip to main content

ടീച്ചിങ് അസിസ്റ്റന്റ് നിയമനം

തൃശൂർ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗം ടീച്ചിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 1750 രൂപ ദിവസവേതനത്തിലാണ് നിയമനം. ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി (വെറ്ററിനറി)യിൽ  ബിരുദാനന്തരബിരുദവും പിഎച്ച്ഡി/നെറ്റ് തത്തുല്യയോഗ്യതയുമുള്ള അൻപത് വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ നാലിനകം ഹാജരാകേണ്ടതാണ്.

date