Skip to main content

കുടുംബശ്രീ സിഡിഎസ് വായ്പാ വിതരണം ജില്ലാതല ഉദ്ഘാടനം 29 ന്

 

 

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സിഡിഎസ് മുഖേന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 29 ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. വായ്പാ വിതരണം ഉദ്ഘാടനം എ.രാജ എം എല്‍ എ നിര്‍വഹിക്കും. സംസ്ഥാന പട്ടികജാതി - പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. കെ. ഷാജു അധ്യക്ഷത വഹിക്കും. മൂന്നാര്‍ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് ദീപ രാജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി സുബ്രഹ്‌മണ്യന്‍ സ്വാഗതവും പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ ബിജു സി തോമസ് നന്ദിയും പറയും.

 

date