Skip to main content

വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

 

1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിലകുറച്ചു വച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്ക് സെറ്റില്‍മെന്റ് സ്‌കീമും, ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്ക് കോംപൗണ്ടിംഗ് സ്‌കീം പ്രകാരവും കുറഞ്ഞ തുക അടച്ച് തീര്‍പ്പാക്കുന്നതിനുള്ള പദ്ധതി ഈ മാസം അവസാനിക്കും. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ജപ്തിനടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണെന്ന് ഇടുക്കി ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.

 

date