Post Category
ടീച്ചിങ് അസിസ്റ്റന്റ് നിയമനം
തൃശ്ശൂർ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിൽ (ഓപൺ വിഭാഗം) താൽകാലിക ഒഴിവുണ്ട്. 1750 രൂപയാണ് ദിവസവേതനം. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിനിൽ (വെറ്ററിനറി) 55% മാർക്കോടുകൂടിയ ബിരുദാനന്തരബിരുദവും പിഎച്ച്ഡി/നെറ്റ് തത്തുല്യയോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 50 വയസാണ് പ്രായപരിധി. താത്പര്യമുള്ളവർ ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്മന്റ് എക്‌സ്‌ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഏപ്രിൽ മൂന്നിനകം ഹാജരാകണം.
date
- Log in to post comments