Skip to main content

കേരളത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. ടി. എം. തോമസ് ഐസക്ക്

 

 

കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക്ക്. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 70 ശതമാനമായിരിക്കുമ്പോൾ, കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 40 ശതമാനത്തിൽ താഴെയാണ്. തൊഴിൽനൈപുണ്യവും തൊഴിൽ അവസരങ്ങളും വർധിപ്പിക്കുന്നതിലൂടെ ഈ ലിംഗപരമായ തൊഴിൽ അന്തരം കുറയ്ക്കാനാകുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

 

 എപ്രിൽ 26 ന് നടക്കാനിരിക്കുന്ന തൊഴിൽ പൂരത്തിന് മുന്നോടിയായി സംഘടിപ്പിച്ച ചർച്ചയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.ടി.എം. തോമസ് ഐസക്ക്.

 

വിജ്ഞാന കേരളം തൃശൂരിൻ്റെ നേതൃത്വത്തിലാണ് എച്ച്.ആർ കോൺക്ലേവിൻ്റെ ഭാഗമായി "തൊഴിലും വളർച്ചയും-എ ഡയലോഗ് വിത്ത് ഡോ. ടി എം തോമസ് ഐസക്ക്" എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചത്. കില ഫെസിലിറ്റേറ്റർ അനൂപ് കിഷോർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

 

ചർച്ചയുടെ ഭാഗമായി നടന്ന ചോദ്യോത്തരവേളയിൽ ജില്ലയിലെ വിവിധ കമ്പനികളുടെ എച്ച്.ആർ. പ്രതിനിധികളും തൊഴിൽദാതാക്കളും പങ്കെടുത്തു.

 

 ജില്ലയിൽനിന്നും രജിസ്റ്റർ ചെയ്ത 153,000 തൊഴിൽ അന്വേഷകരിൽ നിലവിൽ തൊഴിൽ ആവശ്യമുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശീലനങ്ങളും സഹായസഹകരണങ്ങളും നൽകി മേളയിലൂടെ തൊഴിൽ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ജില്ലയിൽ 24 ജോബ് സ്റ്റേഷനുകളും 94 ഫെസിലിറ്റേഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.

 

കെ-ഡിസ്ക് അസോസിയേറ്റ് ഡയറക്ടർ എം. എ. സുമി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ലിനു ജോർജ്, കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷൻ സെക്രട്ടറി നോബി ജോസഫ്, തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻ്റ് പത്മകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.

 

വിജ്ഞാന കേരളം അസോസിയേറ്റ് ഡയറക്ടർ ബിനീഷ് ജോർജ് ചടങ്ങിൽ പങ്കെടുത്തു.

തൃശൂർ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. വി. ജോതിഷ് കുമാർ ചടങ്ങിന് സ്വാഗതവും കെ-ഡിസ്ക് അസിസ്റ്റന്റ് ഡയറക്ടർ ടി. എസ് നിധീഷ് നന്ദിയും പറഞ്ഞു.

date