Post Category
അധിവര്‍ഷാനുകൂല്യം രണ്ടാം ഗഡു വിതരണം
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 -23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ അധിവര്‍ഷാനുകൂല്യം ഇനത്തില്‍ ആദ്യ ഗഡു കൈപ്പറ്റിയ കര്‍ഷക തൊഴിലാളികള്‍ക്ക് 2025 ഏപ്രില്‍ രണ്ടാം വാരം ബോര്‍ഡില്‍ നിന്നും രണ്ടാം ഗഡു വിതരണം ചെയ്യും. ആദ്യ ഗഡു കൈപ്പറ്റിയ തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ തൊഴിലാളികളുടെ നോമിനി മരണ സര്‍ട്ടിഫിക്കറ്റ്, ബന്ധം തെളിയുന്ന സര്‍ട്ടിഫിക്കറ്റ്, നോമിനിയുടെ ആധാര്‍ കാര്‍ഡ് ,ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ ഉടന്‍ ഹാജരാകണമെന്ന്് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0483-273 2001.
date
- Log in to post comments