Skip to main content

റോബോ വൈബ്-25

ജില്ലയിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ മികവുത്സവം റോബോ വൈബ്-25 നാളെ (മാര്‍ച്ച് 28)  പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും.
രാവിലെ ഒമ്പത് മണിക്ക് തുടങ്ങുന്ന ഫെസ്റ്റ് ഉച്ചക്ക് രണ്ട് മണിയോടെ അവസാനിക്കും. റോബോട്ടിക്സ് മേഖലയിലെ അതിനൂതന സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്ന ക്ലാസും പോളിടെക്നിക്ക് ഇലക്ട്രോണിക് വിഭാഗം നിര്‍മ്മിച്ച റോബോട്ടിക് പ്രൊജക്ടിന്റെ അവതരണവും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ജില്ലയിലെ 191 പൊതുവിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളില്‍ നടന്ന മികവുത്സവത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 റോബോട്ടിക് പ്രോജക്ടുകളും 20 ആനിമേഷന്‍ പ്രോജക്ടുകളുമാണ് പ്രദര്‍ശനത്തിന് ഒരുക്കുന്നത്. ഗവ. പോളിടെക്നിക് കോളേജ് പെരിന്തല്‍മണ്ണയിലെ ഇലക്ട്രോണിക്സ് വിഭാഗവുമായി സഹകരിച്ചാണ് റോബോ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

date