Post Category
സത്യവാങ്മൂലം സമര്‍പ്പണം
സംസ്ഥാനത്തെ സ്വാശ്രയ-സ്വകാര്യ മേഖലയിലെ പാരാമെഡിക്കല്‍, ഫാര്‍മസി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. സമയ പരിധിക്കുള്ളില്‍ സത്യവാങ്മൂലം ഹാജരാക്കത്തതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പു കൂടാതെ നിരാക്ഷേപ പത്രം ( എന്‍ ഒ സി ) റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സത്യവാങ്മൂലം ഏപ്രില്‍ അഞ്ചിന് മുമ്പായി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments