Skip to main content

മിച്ചഭൂമി പതിച്ച് നല്‍കല്‍: ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം ബേപ്പൂര്‍ വില്ലേജില്‍ നടുവട്ടം ദേശത്ത്  റീ സ 157/1,157/2 ല്‍ പെട്ട 4.02 ഏക്കര്‍ മിച്ചഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് ഏറ്റെടുത്തു. അതിനാല്‍ പതിവിന് യോഗ്യമായ 1.70 ഏക്കര്‍ ഭൂമിയില്‍ അര്‍ഹരായവരെ കണ്ടെത്തി മിച്ചഭൂമി പതിച്ച് നല്‍കുന്നതിന് ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 10 നകം കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ലഭിക്കണം. അപേക്ഷയില്‍ ഭൂമിയുടെ സര്‍വ്വെ നമ്പറും മറ്റ് വിവരങ്ങളും കാണിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ കലക്ടറേറ്റ്, കോഴിക്കോട് താലൂക്ക് ഓഫീസ്, ബേപ്പൂര്‍ വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. 

date