Skip to main content

സംരംഭകരെ സാങ്കേതികവിദ്യയുടെ സാധ്യതകളിലേക്ക് നയിച്ച് ടെക്നോളജി ക്ലിനിക്ക്

ചെറുകിട സംരംഭകര്‍ക്ക് മുന്നില്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍തുറന്നിട്ട് ഏകദിന ടെക്നോളജി ക്ലിനിക്ക്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളിലാണ് ‘റാമ്പ്' (റൈസിങ് ആന്‍ഡ് ആക്സലറേറ്റിങ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ്) പദ്ധതിയുടെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചത്. കിഴങ്ങ്‌വിളകള്‍, ചക്ക, മറ്റ് കാര്‍ഷികവിളകള്‍ എന്നിവയില്‍നിന്ന് പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മൂല്യവര്‍ധിതഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ സാധ്യതകളാണ് ചര്‍ച്ചയായത്. സംരംഭകരുടെ പ്രവര്‍ത്തനരീതികള്‍ മെച്ചപ്പെടുത്തലും ലക്ഷ്യമിടുന്നു. ഉദ്യം രജിസ്‌ട്രേഷനുള്ള ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട സംരംഭകരാണ് ക്ലിനിക്കില്‍ പങ്കാളികളായത്.
ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനം നിക്ഷേപകരെയും സംരംഭകരെയും കാത്തിരിക്കുകയാണെന്നും 2023-2024 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ഉണ്ടായത് ജില്ലയിലാണെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് ശിവകുമാര്‍ അധ്യക്ഷനായി. കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. വ്യവസായകേന്ദ്രം മാനേജര്‍മാരായ ബിനു ബാലകൃഷ്ണന്‍, ഐ. ജാസിം, എസ്. കിരണ്‍, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് എം. ജവഹര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ വി. ജയസാഗരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. എം.എസ് സജീവ്, എ.എച്ച്. ഷംസിയ, ജി.ആര്‍ ഷാജി എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
 

 

date