Skip to main content

ഖാദി ഔട്ട്‌ലെറ്റുകളുടെ ശൃംഖല ആരംഭിക്കും

ഭിന്നശേഷിക്കാരായ വ്യക്തികൾക്കും ബന്ധപ്പെട്ടവർക്കും തൊഴിലവസരങ്ങൾ നൽകുന്ന നൂറ് ഖാദി ഔട്ട്‌ലെറ്റുകളുടെ ശൃംഖല കേരളത്തിൽ ആരംഭിക്കും. എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് (Ability Beyond Limits) എന്ന പദ്ധതിയ്ക്കു കീഴിൽ ഏബിൾ പോയിന്റ് (Able Point) എന്ന പേരിലാണ് ഇതിലെ ഓരോ യൂണിറ്റും സ്ഥാപിക്കുക.

ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമൂഹിക ഉൾപ്പെടുത്തലും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് പദ്ധതി. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘവും യോജിച്ചാണ് പദ്ധതി നടപ്പാക്കുക.

കേരള സംസ്ഥാന പനയുൽപ്പന്ന വികസന കോർപ്പറേഷനുമായി (കെൽപാം) ചേർന്ന് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 'ഇടം' (IDAM - Initiative of Differently Abled Movement) എന്നഭിന്നശേഷിക്കാർക്ക് പനയുൽപ്പന്ന വിപണന ബങ്കുകൾ ഒരുക്കിനൽകുന്ന പദ്ധതിയ്ക്ക് പുതുവർഷദിനത്തിൽ തുടക്കമായിരുന്നു. തിരുവനന്തപുരം നഗരസഭയിൽ പന്ത്രണ്ട് ബങ്കുകളുടെ താക്കോൽ ദാനം ഭിന്നശേഷിക്കാർക്ക് പുതുവത്സര സമ്മാനമായി നിർവ്വഹിച്ചിരുന്നു. പനം കൽക്കണ്ടംകരുപ്പട്ടിവിവിധ തരം ജ്യൂസുകൾനൊങ്ക് സർബത്ത്ചുക്ക് കാപ്പി എന്നിവയുടെ വില്പനയ്ക്കുംഅതോടൊപ്പംഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉല്പന്നങ്ങൾക്കും പാൽ ഉൾപ്പെടെയുള്ള മറ്റ് അംഗീകൃത ഉല്പന്നങ്ങൾക്കും ഉള്ള വിപണന കേന്ദ്രങ്ങളായാണ് 'ഇടംപദ്ധതി ആരംഭിച്ച് നടപ്പാക്കി വരുന്നത്.

പ്രധാനമായും ഖാദി ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രമായാണ് എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് (Ability Beyond Limits) പദ്ധതിയ്ക്കു കീഴിൽ ഓരോ ഏബിൾ പോയിന്റും സ്ഥാപിക്കുക. ഖാദി ബോർഡിന്റെ പിന്തുണയുള്ള മൈക്രോ യൂണിറ്റുകൾക്ക് പ്രോത്സാഹനം ലഭിക്കുന്ന വിധത്തിൽ അവയുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള കേന്ദ്രങ്ങളാവും ഏബിൾ പോയന്റുകൾ.

ഭിന്നശേഷിക്കാർക്കൊപ്പംമാനസിക വെല്ലുവിളി നേരിടുന്നവർമാനസികരോഗം ഭേദമായവർബൗദ്ധിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ രക്ഷാകർത്താക്കൾ എന്നിവർക്കു കൂടി തൊഴിൽ ലഭ്യമാക്കൽ എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിയുടെ ലക്ഷ്യമാണ്. ഖാദി ബോർഡുമായി ബന്ധപ്പെട്ട കരകൗശല തൊഴിലാളികൾനെയ്ത്തുകാർസ്ത്രീകൾ നയിക്കുന്ന കുടിൽ വ്യവസായങ്ങൾ എന്നിവയ്ക്കായുള്ള സുസ്ഥിര വിപണി ശൃംഖല ഇതുവഴി സൃഷ്ടിക്കപ്പെടും. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഖാദി ഉൽപ്പന്നങ്ങളുടെ ദൃശ്യതയും അവ സ്വന്തമാക്കാനുള്ള സാധ്യതയും വർദ്ധിപ്പിച്ചു കൊണ്ടുള്ളതാവും ഏബിൾ പോയന്റ് ശൃംഖല.

ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾജില്ലാഭരണകൂട കേന്ദ്രങ്ങൾതദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾജില്ല/താലൂക്ക് ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയാണ് ഏബിൾ പോയന്റ് ഔട്ട്‌ലെറ്റുകൾക്കായി ലഭ്യമാക്കുക. റവന്യൂദേവസ്വംടൂറിസം വകുപ്പുകളുടെ കീഴിൽ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയും ഇതിനായി കണ്ടെത്തും. വിനോദസഞ്ചാര കേന്ദ്രങ്ങൾപ്രമുഖ ആരാധനാലയ പരിസരങ്ങൾ എന്നിവിടങ്ങളും പദ്ധതിയ്ക്ക് ഇടങ്ങളാകും.

പെട്ടെന്ന് സജ്ജീകരിക്കാനാകുന്നതും എളുപ്പം മാറ്റി സ്ഥാപിക്കാൻ കഴിയുന്നതുമായ രീതിയിൽ Stand Alone Modular Units ആയാണ് ഏബിൾ പോയന്റുകൾ രൂപകൽപ്പന ചെയ്യുക. ലഭ്യമായ സ്ഥലത്തിനും സൗകര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായാവും ഓരോ യൂണിറ്റും. 20x10 അടിയ്ക്കും 40x10 അടിയ്ക്കും ഇടയിലാവും ഓരോ സംവിധാനവും. ഈ യൂണിറ്റുകളെഇൻസ്റ്റാൾ ചെയ്യുമ്പോൾത്തന്നെ വൈദ്യുത-ജല സ്രോതസ്സുകളുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന പ്ലഗ്-ആൻഡ്-പ്ലേ മോഡലുകളായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കാൽനടക്കാരുടെ സാന്ദ്രത കൂടിയകൂടുതൽ ദൃശ്യപരതയുള്ള ഇടങ്ങൾക്കാവണം മുൻഗണന നൽകേണ്ടതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അങ്ങനെആളുകൾ എളുപ്പത്തിൽ എത്തുന്നതും മനോഹാരിത കൊണ്ട് ആകർഷിക്കാവുന്നതും ഉപഭോക്താവിന് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതുമാവും ഏബിൾ പോയന്റ് ഔട്ട്‌ലെറ്റുകൾ.

ഏബിൾ പോയിന്റ് ഗുണഭോക്താക്കൾക്ക് പ്രതിമാസം പതിനയ്യായിരത്തിൽ കുറയാത്ത വേതനം ഉറപ്പാക്കാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഗുണഭോക്താക്കളെ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കണ്ടെത്തും. ഇവർക്ക് പരിശീലനം നൽകുന്ന കാര്യത്തിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളെയും എൻജിഒകളെയും സഹകരിപ്പിക്കും. അവർക്ക് കസ്റ്റമർ സർവീസ്വിൽപ്പന തന്ത്രങ്ങൾഉൽപ്പന്ന പരിജ്ഞാനംഇൻവെന്ററി മാനേജ്‌മെന്റ് എന്നിവയിൽ മികച്ച പരിശീലനം ഉറപ്പാക്കും. വിവിധ കമ്പനികളിൽ നിന്നും എൻജിഒകളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിക്കുന്ന സ്‌പോൺസർഷിപ്പുകളും ഏബിൾ പോയന്റ് യൂണിറ്റുകൾ നിർമ്മിക്കാൻ ഉപയുക്തമാക്കും.

കേരളത്തിലെമ്പാടും ഇത്തരം വിവിധതരം വിപണന ഔട്ട്‌ലെറ്റുകൾ ആരംഭിച്ച് സാധ്യമായത്ര ഭിന്നശേഷിക്കാർക്ക് ഉപജീവനമാർഗ്ഗം ഒരുക്കി നൽകലാണ് സർക്കാരിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ലക്ഷ്യം. ഇതിനാണ് ഇടം പദ്ധതിയും ഇപ്പോൾ എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിയും ആരംഭിക്കുന്നത്.

പി.എൻ.എക്സ് 1360/2025

date