Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ' എന്റെ കേരളം ഒന്‍പതാണ്ടുകള്‍' എന്ന വിഷയത്തെ ആസ്പതമാക്കി ജില്ലയുടെ വിവിധ മേഖലകളില്‍ ദൃശ്യമാകുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അനുഭവ സാക്ഷ്യം മൊബൈല്‍ ക്ലിക്കിലൂടെ അവതരിപ്പിക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഫോട്ടോ, ഫോട്ടോ ക്യാപ്ക്ഷന്‍, പേര്, വിലാസം, ഫോണ്‍നമ്പര്‍ എന്നിവ സഹിതം prdcontest@gmail.com ഇമെയില്‍ ഐഡിയിലേക്ക് ഏപ്രില്‍ എട്ടിനകം എന്‍ട്രികള്‍ അയക്കണം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.

ഫോൺ -04994 255145, 9496003201.

date