ആലപ്പുഴ ആരവം ലോഗോ പ്രകാശനം ചെയ്തു
വികസന സാംസ്‌കാരികോത്സവമായ ആലപ്പുഴ ആരവം ലോഗോ പ്രകാശനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജനകീയ കവചം ചെയര്‍മാന്‍ ഫാദര്‍ നെല്‍സണ്‍ തൈപ്പറമ്പിലിന് നല്‍കി നിര്‍വഹിച്ചു. ഏപ്രില്‍ 21 മുതല്‍ 27 വരെ ആലപ്പുഴ നിയോജക മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് പി.പി ചിത്തരഞ്ജന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ആലപ്പുഴ ആരവം സംഘടിപ്പിക്കുന്നത്.
ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ പി ബി അമൃത് രാജാണ് ലോഗോ രൂപകല്പന ചെയ്തത്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി.പി ചിത്തരഞ്ജന്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (എ ഡി എം) ആശാ സി എബ്രഹാം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം ആര്‍ പ്രേം, നഗരസഭാംഗം ഹെലൻ ഫെർണാണ്ടസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ജെ ജോസഫ്, ആലപ്പുഴ ആരവം ജനറല്‍ കണ്‍വീനര്‍ സി കെ ഷിബു, ജനകീയ കവചം ജനറല്‍ കണ്‍വീനര്‍ കെ ജി ജഗദീഷ്, മറ്റ് ജനപ്രതിനികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിആര്‍/എഎൽപി/967)
- Log in to post comments