Post Category
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: സംഘാടക സമിതി യോഗം ഇന്ന് (29)
സംസ്ഥാനസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് ആറ് മുതല്‍ 12 വരെ ജില്ലാതലത്തില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയുടെ സംഘാടകസമിതി യോഗം ഇന്ന് മാര്‍ച്ച് 29ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12. 30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാന്‍, എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശഭരണസ്ഥാപന മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മെയ് ആറിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗത്തിന്റെ ആലോചനയോഗവും ഇതോടൊപ്പം നടക്കും.
(പിആര്‍/എഎൽപി/971)
date
- Log in to post comments