Skip to main content

മികച്ച ഡോക്ടർമാർക്കുള്ള പുരസ്‌കാരം: ബെസ്റ്റ് ഡോക്ടേഴ്സ് അവാർഡ് 2023 പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മികച്ച ഡോക്ടർമാർക്കുള്ള പുരസ്‌കാരം - ബെസ്റ്റ് ഡോക്ടേഴ്സ് അവാർഡ് 2023 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ഹെൽത്ത് സർവീസസ്ഇൻഷുറൻസ് മെഡിക്കൽ സർവീസസ്മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്ദന്തൽ സ്പെഷ്യാലിറ്റീസ്സ്വകാര്യ മേഖല എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. ലോകാരോഗ്യ ദിനമായ ഏപ്രിൽ 7ന് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

ഹെൽത്ത് സർവീസസിൽ വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ദാഹർ മുഹമ്മദ് വി.പി.ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ കൊല്ലം പട്ടത്താനം ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മേരി ഫ്രാൻസിസ്മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അരവിന്ദ് ആർദന്തൽ സ്പെഷ്യാലിറ്റീസിൽ തിരുവനന്തപുരം ഗവ. ഫോർട്ട് താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് ദന്തൽ സർജൻ ഡോ. ബാബു ഇ.സി.സ്വകാര്യ മേഖലയിൽ എറണാകുളം ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വി.പി. പൈലി എന്നിവർക്കാണ് മികച്ച ഡോക്ടർമാർക്കുള്ള അവാർഡ്.

പി.എൻ.എക്സ് 1368/2025

date