എൽബിഎസ് എൻജിനീയറിങ് കോളേജിലെ പ്രോജക്ടുകൾക്ക് ധനസഹായം
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ നേതൃത്വത്തിൽ നിരന്തരമായ ഗവേഷണ പദ്ധതികൾ വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നതിന്റെ ഭാഗമായി മദ്രാസ് ഐഐടി വിപ്രോ ഫൗണ്ടേഷനുമായി സഹകരിച്ച് അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തുന്ന ഐഡിയസ് ടു ഇംപാക്ട ചലഞ്ച് മത്സരത്തിലേക്ക് കാസർഗോഡ് എൽബിഎസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം സമർപ്പിച്ച രണ്ട് പ്രോജക്ടുകളും 50,000 രൂപ വീതമുള്ള ധനസഹായത്തിന് അർഹമായി.
ഡ്രോണിന്റെ സഹായത്താൽ വൈദ്യുതി വിതരണശൃംഗലയിലെ താപ ചിത്രമെടുക്കാനും അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ അപഗ്രഥിച്ച് കേടുപാടുകൾ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഒരു പ്രോജക്ടും, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ പുനരുപയോഗവുമായി ബന്ധപ്പെട്ട ചാർജിങ് സംവിധാനങ്ങളുടെ നിർമ്മാണത്തിനുള്ള രണ്ടാമത്തെ പ്രോജക്ടും വിദഗ്ധസമിതിയുടെ പ്രശംസ പിടിച്ചു പറ്റി.
ആദ്യത്തെ പ്രോജക്ട് ഡോ.കണ്ണൻ എം, പ്രൊഫസർ അരുൺ എസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ അർജുൻ പി, ശ്രീറാം എസ്, ഹരികൃഷ്ണ ടി എസ്, ഫാത്തിമ സഹ്‌റ എന്നീ വിദ്യാർത്ഥികളും, രണ്ടാമത്തെ പ്രോജക്ട് ഡോ.ഷീജ വി, പ്രൊഫ.ബേബി സിന്ധു, എന്നിവരുടെ നേതൃത്വത്തിൽ, അബ്ദുള്ള ഹനാൻ, ആദിൽ സിദാൻ, നന്ദന എ എസ്, റിതിക സി എന്നീ വിദ്യാർത്ഥികളുമാണ് വികസിപ്പിച്ചത്. കൂടാതെ എ.പി.ജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്കായി നൽകിവരുന്ന സി.ഇ.ആർ.ഡി ഫണ്ടിങ് ഇലക്ട്രിക്കൽ വിഭാഗത്തിലെ തന്നെ മറ്റ് രണ്ട് ടീമുകൾക്കും ലഭ്യമായി. ഡോ.അസീമിന്റെ നേതൃത്വത്തിൽ, ആതിര ഏവി, പ്രത്യുരാജ് വി, അജയ് കൃഷ്ണൻ.വി, ആകാശ് ബാബു, വൈഷ്ണവി പ്രേം, രമിത്. ആർ.കെ എന്നീ വിദ്യാർത്ഥികളും പ്രൊഫസർ ജയകുമാർ എം ന്റെ നേതൃത്വത്തിൽ അഭിനന്ദ്. ഇ. വി, അഭിനവ് കെ കെ, അർജുൻ എം, ദൃശ്യാ പി വി എന്നീ വിദ്യാർത്ഥികളുമാണ് ഫണ്ടിങ്ങിന് അർഹരായാത്.
പി.എൻ.എക്സ് 1374/2025
- Log in to post comments