കലക്ടറേറ്റിനെ കണ്ടുപഠിക്കാം ശുചിത്വ പാഠം; സിവില്‍ സ്റ്റേഷന്‍ ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു
കലക്ടറേറ്റും അനുബന്ധ സിവില്‍ സ്റ്റേഷനും ഹരിത സ്ഥാപനമായി രജിസ്ട്രേഷന്‍, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് സിവില്‍ സ്റ്റേഷനെ ഹരിത ശുചിത്വ മാതൃകാ സ്ഥാപനമായി പ്രഖ്യാപിച്ചത്. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ജില്ലയുടെ അഭിമാനകരമായ മുന്നേറ്റത്തിന്റെ തെളിവാണ് ഹരിത സിവില്‍ സ്റ്റേഷന്‍ പ്രഖ്യാപനമെന്ന് മന്ത്രി പറഞ്ഞു. 1900 ത്തോളം ജീവനക്കാര്‍ ജോലിചെയ്യുന്ന കലക്ടറേറ്റ് മാലിന്യ മുക്തമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു. മാലിന്യമുക്ത കേരളത്തോടൊപ്പം ലഹരിമുക്ത സമൂഹം സൃഷ്ടിക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. ഹരിത സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കലക്ടര്‍ അരുണ്‍. കെ. വിജയന്‍ നിര്‍വഹിച്ചു. ശുചിത്വമിഷന്‍ ആര്‍ പി ഇ. മോഹനന്‍ ഓഫീസ് പരിശോധനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരിതകര്‍മ സേനാംഗങ്ങളായ കെ.വി റീന, എസ്.വി സുജിന എന്നിവരെ പരിപാടിയില്‍ ആദരിച്ചു. സിവില്‍സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ എ.ഡി.എം സി.പത്മചന്ദ്രകുറുപ്പ്, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് കെ. വേണുഗോപാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്,ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments