Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ അദാലത്തുകള്‍

കേരള മത്സ്യത്തൊഴിലാളി ബോര്‍ഡിന്റെ കേന്ദ്ര കാര്യാലയത്തിലും മേഖലാ ഓഫീസുകളിലും അംഗങ്ങള്‍ നല്‍കിയ അപേക്ഷകള്‍ പരിഹരിക്കാനും ക്ഷേമപദ്ധതി അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനും ഏപ്രില്‍ മാസത്തില്‍ എല്ലാ ജില്ലകളിലും അദാലത്ത് നടക്കും. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസ്, മേഖലാ ഓഫീസ്, കേന്ദ്രകാര്യാലയം എന്നിവിടങ്ങളില്‍ ഏപ്രില്‍ പത്തിനകം അപേക്ഷ നല്‍കണം. ഫോണ്‍-04972734587
 

date