ഇടുക്കി നിയോജകമണ്ഡലത്തില്‍ പട്ടയ അസംബ്ലി ചേര്‍ന്നു
സംസ്ഥാന പട്ടയമിഷന്റെ ഭാഗമായി ഓരോ നിയോജകമണ്ഡലത്തിലേയും പട്ടയപ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി രൂപീകരിച്ചിട്ടുളള പട്ടയ അസംബ്ലി ഇടുക്കി മണ്ഡലത്തില്‍ സംഘടിപ്പിച്ചു. തടിയമ്പാട് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച യോഗം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. പട്ടയ പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് അസംബ്ലിക്ക് നേതൃത്വം നല്കിയ ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ് പറഞ്ഞു.
പെരിയാര്‍ പുഴയുടെ പുറമ്പോക്കില്‍പ്പെട്ട ആളുകള്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. 1964 ല്‍ ചുരുളി ഭാഗത്ത് നിന്നും മണിയാറാംകുടിയില് കുടിയിരുത്തിയ ആളുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പട്ടയം ലഭിക്കാനുണ്ട്. ആദിവാസി ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള സാങ്കേതിക തടസം പരിഹരിക്കുക തുടങ്ങിയ വിഷയങ്ങള്‍ അസംബ്ലിയില്‍ ചര്‍ച്ച ചെയ്തു. മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിജി ചാക്കോ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ്, ഇടുക്കി തഹസില്‍ദാര്‍ സി.ആര് ഷനോജ് കുമാര്‍, കട്ടപ്പന, മുരിക്കാശ്ശേരി, ഇടുക്കി സ്പെഷ്യല്‍ തഹസില്‍ദാര്‍മാര്‍, ഇടുക്കി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ഇടുക്കി താലൂക്കിനു കീഴിലെ വില്ലേജ് ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടുക്കി പട്ടയ അസംബ്ലി വീഡിയോ : https://www.transfernow.net/dl/20250328Y7qb1i0G/y2wO3zZ7
- Log in to post comments