ദേശീയ സമ്പാദ്യ പദ്ധതി: തോക്കുപാറ യുപി സ്കൂളിന് ആദരം
സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമില്‍ എല്‍.പി./യു.പി. വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സ്കൂളുകളെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ട്രഷറി, വിദ്യാഭ്യാസ, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
അടിമാലി ഉപജില്ലയില്‍ പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തോക്കുപാറ ഗവണ്മെന്റ് യു. പി. സ്കൂളിന് സ്പോര്‍ട്സ് കിറ്റ് ഉപഹാരം നല്കി. അടിമാലി എ. ഇ. ഒ ആനിയമ്മ ജോര്‍ജ് പുരസ്കാരം കൈമാറി. ഹെഡ്മാസ്റ്റര് ജോയി ആന്‍ഡ്രൂസും കുട്ടികളും ചേര്‍ന്ന് സമ്മാനം ഏറ്റുവാങ്ങി. ചടങ്ങില്‍ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ് ആന്റണി, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എം.റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം: സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം അടിമാലി ഉപജില്ലയില്‍ എല്‍.പി./യു.പി. വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തോക്കുപാറ ഗവണ്മെന്റ് യു. പി. സ്കൂളിന് എ. ഇ. ഒ ആനിയമ്മ ജോര്‍ജ് സ്പോര്‍ട്സ് കിറ്റ് ഉപഹാരം നല്കുന്നു.
- Log in to post comments