Skip to main content

കൂട് കേന്ദ്രങ്ങളില്‍ വനിത ഇൻസ്ട്രക്ടർ 

 

അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂട് - കുട്ടികള്‍ക്കൊരു സുരക്ഷിത ഇടം പദ്ധതി നടത്തിപ്പിനായി കൂട് കേന്ദ്രങ്ങളില്‍ വനിത ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ബിരുദം/ബിരുദാനന്തരബിരുദമുള്ള 20 നും 45 വയസിനുമിടയില്‍ പ്രായമുള്ള അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമുള്ള വനിതകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. 

 

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഏപ്രില്‍ 7 ന് മുന്‍പ് അഴുത ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281460209, 04869 233281

 

date