ജില്ലയിലെ വായ്പ വിതരണം 17046.97 കോടി
മൂന്നാം പാദത്തില്‍ ജില്ലയിലെ വിവിധ ബാങ്കുകള്‍ മുഖേന 17046.97 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. മുന്‍ഗണനാ വിഭാഗത്തില്‍ 12470.6 കോടി രൂപയും മറ്റു വിഭാഗത്തില്‍ 4576.37 കോടി രൂപയുമാണ് വിതരണം ചെയ്തത്. കാര്‍ഷിക വായ്പ ഇനത്തില്‍ 9041.78 കോടിയും ലഘു-സൂക്ഷമ- ഇടത്തര വിഭാഗത്തില്‍ 2772.59 കോടി രൂപയും മറ്റു മുന്‍ഗണനാ വിഭാഗത്തില്‍ 656.23 കോടി രൂപയും വിതരണം ചെയ്തു. ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം ശിവപ്രകാശന്‍ നായര്‍ അധ്യക്ഷനായി. കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലത പി കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ബാങ്ക് ഓഫീസര്‍ എം മുത്തുകുമാര്‍ ജില്ലയിലെ ബാങ്കുകളുടെ നേട്ടങ്ങളുടെ അവലോകനം നടത്തി. ഡിഡിഎം നബാര്‍ഡ് ജിഷിമോന്‍ രാജന്‍ ബാങ്കുകളുടെ വിവിധ മേഖലകളിലെ പ്രകടനം അവലോകനം ചെയ്തു. ലീഡ് ജില്ലാ ഡിവിഷണല്‍ മാനേജര്‍ കെ.എസ് രഞ്ജിത്ത്, ഉദ്യോഗസ്ഥര്‍, വിവിധ ബാങ്ക് പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.
- Log in to post comments