Post Category
പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം
ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാ കള്‍ച്ചര്‍ കേരളയുടെ നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസിന്റെ കീഴിലുള്ള യൂണിറ്റുകളിലേക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. ബി എഫ് എസ് സി അല്ലെങ്കില്‍ അക്വാ കള്‍ച്ചറില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം റീജിയണല്‍ എക്സിക്യൂട്ടീവ്, അഡാക്ക് നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസ്, എരഞ്ഞോളി എന്ന വിലാസത്തില്‍ ഏപ്രില്‍ അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍- 0490-2354073
date
- Log in to post comments