Skip to main content
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കാർക്കുള്ള ഇലക്ട്രോണിക് വീൽ ചെയറിൻ്റെ വിതരണോദ്ഘാടനം കുറുമാത്തൂർ സ്വദേശി കെ വി ഗണേഷിന് നൽകി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു

ഇലക്ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇലക്ട്രോണിക് വീല്‍ചെയറുകളുടെ വിതരണം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ കുറുമാത്തൂരിലെ കെ.വി ഗണേഷിന് നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി കൃഷ്ണന്‍ അധ്യക്ഷനായി. ഭിന്നശേഷിക്കാരുടെ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ തളിപ്പറമ്പ് മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത 14 പേര്‍ക്കാണ്് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ നല്‍കിയത്. 40 ശതമാനത്തിന് മുകളില്‍ വൈകല്യമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിയുടെ ആകെ ചെലവ് 15,40,000 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ പദ്ധതിയുടെ ഭാഗമായി ഒന്‍പത് പേര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ നല്‍കിയിരുന്നു. നാല് വര്‍ഷത്തിനിടെ ഭിന്നശേഷിക്കാര്‍ക്ക് 65 മുച്ചക്ര വാഹനങ്ങളും നല്‍കി. ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ പി. ലക്ഷ്മിക്കുട്ടി, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വി. പ്രകാശ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വത്സല ടീച്ചര്‍, ആനക്കില്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

date