Skip to main content

മുരിയാട് പഞ്ചായത്ത്‌: പരിസ്ഥിതി സംരക്ഷണ  പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ  മൂന്നാം നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പ്രകൃതി സൗഹൃദ ബിൻ, ഇടാൻ ഒരു ഇടം എന്നീ പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി  നിർവഹിച്ചു.

 പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന്  തുക വകയിരുത്തിയാണ് പഞ്ചായത്തിലെ  സർക്കാർ സ്ഥാപനങ്ങൾക്കും ഘടകസ്ഥാപനങ്ങൾക്കും പ്രകൃതി സൗഹൃദ ബിൻ  വിതരണവും  പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബിൻ വിതരണവും നടത്തിയത്. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതോടെ മുരിയാട് പഞ്ചായത്തിൽ പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി കിടക്കുന്നത് ഒഴിവാകും.

 മുരിയാട് വില്ലേജ് ഓഫീസിൽ നടന്ന പ്രകൃതി സൗഹൃദ ബിൻ വിതരണ പരിപാടിയിലും ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രം ജംഗ്ഷനിൽ നടന്ന ഇടാനൊരു ഇടം പരിപാടിയിലും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.  

 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, നിറവ് കോർഡിനേറ്റർ സജന, മഞ്ജു വിശ്വനാഥ്‌, പഞ്ചായത്ത്‌ അംഗങ്ങൾ, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date