Skip to main content
കൊടുവള്ളി ജിഎംഎൽപി സ്കൂളിൽ  നിർമ്മിച്ച പ്രവേശന കവാടം നഗരസഭ അധ്യക്ഷൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി ജി എം എല്‍ പി സ്‌കൂളിന് പുതിയ പ്രവേശന കവാടം

കൊടുവള്ളി ജിഎംഎല്‍പി സ്‌കൂളില്‍ കൊടുവള്ളി നഗരസഭയുടെ 2024-25 വാര്‍ഷിക പദ്ധതിയില്‍  അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പ്രവേശന കവാടം നഗരസഭ അധ്യക്ഷന്‍ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. 

ചെറിയ സ്‌കൂള്‍ എന്നറിയപ്പെടുന്ന കൊടുവള്ളി ജിഎംഎല്‍പി സ്‌കൂളില്‍ നിര്‍മ്മിച്ച പ്രവേശന കവാടത്തില്‍ പ്രമുഖ സാഹിത്യകാരരായ വൈക്കം മുഹമ്മദ് ബഷീര്‍, എം ടി വാസുദേവന്‍ നായര്‍, എസ് കെ പൊറ്റക്കാട്, സുഗതകുമാരി ടീച്ചര്‍, കുഞ്ഞുണ്ണി മാസ്റ്റര്‍, മാധവികുട്ടി എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടിണ്ടുണ്ട്.

വാര്‍ഡ് കൗണ്‍സിലര്‍ ഷഹര്‍ബാന്‍ അസ്സയിനാര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ ശിവദാസന്‍, ആയിശ ഷഹനിദ, കൗണ്‍സിലര്‍മാരായ കെ സി സോജിത്ത്, ശരീഫ കണ്ണാടിപ്പൊയില്‍, ആര്‍ സി ശരീഫ് ഷമീര്‍, അന്‍വര്‍, ഇഖ്ബാല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫൈസല്‍ പടനിലം, കെ മാലിനി തുടങ്ങിയവര്‍ സംസാരിച്ചു.

date