സുവര്‍ണ്ണോത്സവം സാംസ്‌കാരിക കൂട്ടായ്മ ഇന്ന്
തൃശൂര്‍ ജില്ലാഭരണകൂടവും വിദ്യാഭ്യാസവകുപ്പും സംയുക്തമായി സുവര്‍ണ്ണോത്സവം സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടികൊണ്ട് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശ്ശൂര്‍ ജില്ലക്ക് സുവര്‍ണ്ണകിരീടം ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കുന്നതിന് വേണ്ടിയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും ചടങ്ങില്‍ അനുമോദിക്കും.
ഇന്ന് (മാര്‍ച്ച് 29) ഉച്ചയ്ക്ക് 2 ന് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം റവന്യൂ, ഭവന, നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യാഥിതിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രന്‍ എം.എല്‍.എ, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ്, ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ അജിത കുമാരി, വിദ്യാഭ്യാസ വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി ദയ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments