Skip to main content

മാലിന്യമുക്ത സിവിൽ സ്റ്റേഷൻ: മലപ്പുറം ജില്ലയിൽ പുതിയ മുന്നേറ്റം

മാലിന്യമുക്തം നവകേരളം ക്യാപയിനിന്റെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷൻ മാലിന്യമുക്തമായി  പ്രഖ്യാപിച്ചു. ജില്ലാ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടിയിൽ കായിക-റെയിൽവേ- വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ സിവിൽ സ്റ്റേഷനിലെ 63 ഓഫീസുകളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിച്ചത്. ശുചിത്വ സിവിൽ സ്റ്റേഷൻ സർട്ടിഫിക്കറ്റ് മന്ത്രി കളക്ടർക്ക് കൈമാറി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കളക്ടർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.  മാലിന്യമുക്ത നവകേരളം ജില്ലാ കോഡിനേറ്റർ ബീന സണ്ണി, തദ്ദേശഭരണ വകുപ്പ് ജോയിൻ ഡയറക്ടർ വി.കെ മുരളി, തദ്ദേശഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ പി.ബി ഷാജു, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സി.എം ഹരിപ്രസാദ്  എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date